29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam കുന്നംകുളം കല്ലഴിക്കുന്ന് ക്രിസ്തുമസ് കരോളിനിടെ സംഘര്‍ഷം

കുന്നംകുളം കല്ലഴിക്കുന്ന് ക്രിസ്തുമസ് കരോളിനിടെ സംഘര്‍ഷം

206

കുന്നംകുളം കല്ലഴിക്കുന്ന് ക്രിസ്തുമസ് കരോളിനിടെ സംഘര്‍ഷം. സ്ത്രീയും പെണ്‍കുട്ടിയും ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കല്ലഴിക്കുന്ന് സ്വദേശിനി സുനിത, മകന്‍ 22 വയസ്സുള്ള ജിതിന്‍ , കല്ലഴിക്കുന്ന സ്വദേശി വിജീഷ് മക്കളായ 17 വയസ്സുള്ള ആദിത്യന്‍ 14 വയസ്സുള്ള അര്‍ച്ചന എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാത്രി 9.30 നാണ് സംഘര്‍ഷമുണ്ടായത്. ക്രിസ്തുമസ് കരോളുമായെത്തിയ സംഘം വീജീഷിന്റെ വീടുകയറി ആക്രമിച്ചുവെന്ന് പരിക്കേറ്റ വിജീഷ് പറഞ്ഞു. അതേസമയം കരോളുമായി പോവുകയായിരുന്ന ജിതിനെയും ഈ സമയം സംഭവസ്ഥലത്തുണ്ടായിരുന്ന മാതാവിനെയും വിജീഷും മക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു വെന്ന് ജിതിന്‍ പറഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ 5 പേരെയും കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!