വടക്കേകാട് മണികണ്ഠേശ്വരത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം. സി എച്ച് സി നേഴ്‌സിന് പരിക്ക്..സ്‌കൂട്ടര്‍ യാത്രക്കാരി മമ്മിയൂര്‍ സ്വദേശിനി കോക്കൂര്‍ വീട്ടില്‍ പ്രിയ (45) ക്കാണ് പരിക്ക് പറ്റിയത്. ആല്‍ത്തറ – ഗുരുവായൂര്‍ സംസ്ഥാപാതയിലെ വടക്കേകാട് മണികണ്ഠേശ്വരത്ത് വെച്ച് സ്‌കൂട്ടര്‍ തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്ക് പറ്റിയ യുവതിയെ വടക്കേകാട് വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്ദംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.