എടക്കഴിയൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം

എടക്കഴിയൂര്‍ നാലാംകല്ലിന് സമീപംവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. എറണാകുളത്ത് നിന്നും ടവര്‍ നിര്‍മ്മാണ സാമഗ്രികളുമായി വന്ന ദോസ്ത് ഗുഡ്‌സ് കാരിയര്‍ വാഹനവും, ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ശിവാലയ കണ്‍സ്ട്രക്ഷന്റെ ടോറസ് ലോറിയുംകൂട്ടിയിടിച്ചാണ് അപകടം. ഇന്ന്പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ദോസ്ത് വാഹനത്തിന്റെ ഡ്രൈവര്‍ പാലക്കാട് മുണ്ടൂര്‍ നാമ്പുള്ളിപ്പുര സ്വദേശിഅഭിജിത്തിന് ഗുരുതരമായി പരിക്കേറ്റു. ഏറെ പരിശ്രമിച്ചാണ് അഭിജിത്തിനെ വാഹനത്തിനുള്ളില്‍ നിന്നും പുറത്തെടുത്തത്.ഉടന്‍ തന്നെ ഇടക്കഴിയൂര്‍ കെന്‍സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കുന്നംകുളം ദയ ഹോസ്പിറ്റലിലേക്ക് മാറ്റി.ദേശീയപാത 66 എടക്കഴിയൂര്‍ അതിര്‍ത്തി മുതല്‍ വടക്കോട്ട് കഴിഞ്ഞ ദിവസം മുതല്‍ ഗതാഗതത്തിനു തുറന്ന് കൊടുത്തിരുന്നു.

ADVERTISEMENT