അക്കിക്കാവില്‍ രണ്ടിടത്ത് അപകടം; ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു, ഓട്ടോയിടിച്ച് എഴുപതുകാരനും പരിക്കേറ്റു

പെരുമ്പിലാവ് അക്കിക്കാവില്‍ രണ്ടിടത്ത് അപകടം. ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു. ഓട്ടോയിടിച്ച് എഴുപതുകാരനും പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെ അക്കിക്കാവ് ആല്‍ത്തറ റോഡില്‍ മാര്‍ ഓസ്താത്തിയോസ് കോളേജിന് മുന്‍വശം നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ ദിശയില്‍ നിന്നും വന്ന ഇന്നോവ കാറിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കൊപ്പം അമ്മന്‍തൊടി വീട്ടില്‍ ഗോകുല്‍ (22) നെ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളളിയാഴ്ച പതിനൊന്നോടെ താഴെത്തെ അക്കിക്കാവില്‍ വെച്ചുണ്ടായ അപകടത്തില്‍ കാല്‍ നടയാത്രക്കാരനായ മൂക്കുതല പിടാവന്നൂര്‍ ഏറത്ത് വീട്ടില്‍ ലോഹിതദാസ് (70) നെ അന്‍സാര്‍ ആശുപത്രിയിലും തലക്ക് ഗുരുതര പരിക്കേറ്റതിനാല്‍ പിന്നീട് കുന്നംകുളം മലങ്കര ആശുപത്രിയിലേക്കും മാറ്റി.

ADVERTISEMENT