കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല

accident at kkm

കുന്നംകുളത്ത് കെഎസ്ആര്‍ടിസി ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല. വെള്ളയാഴ്ച രാവിലെ 10 മണിയോടെ ടൗണ്‍ ഹാള്‍ റോഡില്‍ പഴയ ട്രഷറിക്ക് സമീപമായിരുന്നു അപകടം. ഓടികൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് പുറകില്‍ വന്നിരുന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ സ്വകാര്യ ബസ് സമീപത്തെ കാനയിലേക്ക് ഇറങ്ങി നിന്നു. സ്ഥലത്തെത്തിയ പോലിസ് ക്രയിന്‍ വരുത്തിയാണ് ബസ് നീക്കിയത്. ഇരു ബസുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

content summary : accident at kkm

ADVERTISEMENT