30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Kunnamkulam ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 49 – മത് കുന്നംകുളം സെന്റര്‍ കണ്‍വെന്‍ഷന് തുടക്കമായി

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 49 – മത് കുന്നംകുളം സെന്റര്‍ കണ്‍വെന്‍ഷന് തുടക്കമായി

73

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ 49 – മത് കുന്നംകുളം സെന്റര്‍ കണ്‍വെന്‍ഷന് തുടക്കമായി. പോര്‍ക്കുളം രഹ ബോത്ത് നഗറില്‍ വ്യാഴാഴ്ച വൈകിട്ട് കുന്നംകുളം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം വര്‍ഗീസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പാസ്റ്റര്‍ ജെയിന്‍ കെ സക്കറിയ അധ്യക്ഷത വഹിച്ചു പാസ്റ്റര്‍ റെജി ശാസ്താംകോട്ട മുഖ്യ പ്രഭാഷണം നടത്തി. സെന്റര്‍ ക്വയര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി. വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ നടക്കുന്ന യോഗങ്ങളില്‍ പാസ്റ്റര്‍മാരായ റെജി ശാസ്താംകോട്ട, ജോ തോമസ്സ് ബാംഗ്ലൂര്‍, ജെയിംസ് ജോര്‍ജ്ജ് പത്തനാപുരം, ഐപിസി സ്റ്റേറ്റ് ജോയിന്‍ സെക്രട്ടറി രാജു ആനിക്കാട് , എം.ജെ.ഡേവിഡ് ബഹറിന്‍ എന്നിവര്‍ പ്രസംഗിക്കും. പകല്‍ യോഗങ്ങള്‍ ഐ.പി.സി. പോര്‍ക്കുളം ഹാളില്‍ നടക്കും. സഹോദരി സമാജ സമ്മേളനം, ഇവാഞ്ചലിസം ബോര്‍ഡ് സമ്മേളനം, പാസ്റ്റേഴ്സ് മീറ്റിംഗ്, ഞായറാഴ്ച കാലത്ത് 9 മണി മുതല്‍ സെന്ററിലെ സഭകളുടെ സംയുക്തയോഗം, കര്‍തൃമേശ, ഉച്ചയ്ക്കുശേഷം രണ്ടര മുതല്‍ സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം എന്നിവയുണ്ടാകും. ഐ.പി.സി കുന്നംകുളം സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ സാം വര്‍ഗ്ഗീസ്, കുന്നംകുളം സെന്റര്‍ കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ ബി.വിനോദ് , വൈസ് പ്രസിഡന്റ് പാസ്റ്റര്‍ പി.കെ.ജോണ്‍സണ്‍, ട്രഷറര്‍ ബ്രദര്‍ ടി.കെ.ജോണ്‍സണ്‍, പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ സി.ഐ. കൊച്ചുണ്ണി, മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!