പെരുമ്പടപ്പ് അയിരൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ക്ക് പരിക്ക്

പെരുമ്പടപ്പ് അയിരൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ദമ്പതികള്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്ക് പറ്റിയ ബൈക്ക് യാത്രികരായ പുറങ്ങ് സ്വദേശി ചെറിയപറമ്പില്‍ സാജുദ്ധീന്‍ (32), ഭാര്യ ഷെഫ്‌ന (23) എന്നിവരെ അകലാട് മൂന്നൈനി വി. കെയര്‍, പരസ്പരം ജി.സി.സി, എന്നീ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ചാവക്കാട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT