ചാവക്കാട് എടക്കഴിയൂര്‍ അതിര്‍ത്തി ടെലഫോണ്‍ എക്സ്ചെഞ്ചിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രിക മരിച്ചു. മലപ്പുറം പാലപ്പെട്ടി തെക്കേപുറത്ത് ഷാനവാസ് ഭാര്യ 40 വയസ്സുള്ള മുംതാസാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മകന് ഷാല്ബിന് പരിക്കുകളോടെ ഹയാത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ദേശീയപാത എക്സിറ്റ് പോയിന്റില്‍ വച്ചായിരുന്നു അപകടം. ബ്ലാങ്ങാടുള്ള സഹോദരന്റെ വീട്ടില്‍ പോയി മടങ്ങി പാലപ്പെട്ടിയിലേക്ക് മടങ്ങവേ ആയിരുന്നു അപകടം പരിക്കേറ്റ മുംതാസിനെ എടക്കഴിയൂര്‍ കെന്‍സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മേല്‍ നടപടികള്‍ക്ക് ശേഷം ഇന്ന് പാലപ്പെട്ടിയില്‍ കബറടക്കം നടത്തും.
ഷംന , ജന്നത്ത് , മുഹമ്മദ് , ഷാല്ബിന് എന്നിവര്‍ മക്കളാണ്


