28.5 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Chavakkad വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി ചേറ്റുവ പാലത്തിലെ കുഴികള്‍

വാഹന യാത്രക്കാര്‍ക്ക് ഭീഷണിയായി ചേറ്റുവ പാലത്തിലെ കുഴികള്‍

 

ദേശീയപാത 66ലെ പ്രധാന പാലമായ ചേറ്റുവ പാലത്തില്‍ വന്‍കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. പാലത്തിലെ ഇരുമ്പ് പട്ടകളും കൂര്‍ത്ത കമ്പിയും പുറത്തായ രീതിയിലാണ്.ഇതുമൂലം ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പാലത്തിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴും, വാഹനങ്ങള്‍ വെട്ടിച്ചു മാറ്റുമ്പോഴും വലിയ അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത ഏറെയാണ്. പാലത്തില്‍ ഇരുവശങ്ങളിലും ആയി കൂടി കിടക്കുന്ന മണല്‍ വാഹന യാത്രക്കാര്‍ക്ക് ഭീഷണിയാണ്, ചേറ്റുവ പാലത്തിലും സമീപപ്രദേശത്തും കൂടിക്കിടക്കുന്ന മണല്‍ മൂലം വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ ദേശീയപാത കരാര്‍ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാടാനപ്പള്ളി പോലീസില്‍ മാസങ്ങള്‍ക്കു മുമ്പ് പൊതുപ്രവര്‍ത്തകന്‍ ലത്തീഫ് പരാതി നല്‍കിയിരുന്നു, പുതിയ പാലത്തിന്റെ പണിപൂര്‍ത്തിയാകാത്തതിനാല്‍ ദിനംപ്രതി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്, വലിയ കണ്ടെയ്‌നര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ എല്ലാ ചരക്ക് വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. പാലത്തില്‍ വലുതും ചെറുതുമായി പത്തില്‍പരം കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. കൃത്യമായ രീതിയില്‍ കുഴിയടക്കാത്തതും പാലത്തില്‍ വീണ്ടും വീണ്ടും കുഴി രൂപപ്പെടാന്‍ കാരണമായിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!