28.5 C
Kunnamkulam
Wednesday, July 8, 2026
Home Bureaus Chavakkad സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

 

കടപ്പുറം പഞ്ചായത്തിന്റെയും, സാമൂഹ്യാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു. കടപ്പുറം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് വി.എം.മനാഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന ബഷീര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.ഫ്രാന്‍സിസ് ജിമ്മി പരിശീലനത്തിന് നേതൃത്വം നല്‍കി. പാമ്പുകടി, തീ പൊള്ളല്‍, ശ്വാസ തടസ്സം , ജലസ്രോതസ്സിലെ അപകടം, രക്തസ്രാവം, അന്നനാളത്തില്‍ ഭക്ഷണവശിഷ്ടം കുടുങ്ങുക, ഇലക്ട്രിക് ഷോക്ക് തുടങ്ങിയ സാഹചര്യങ്ങളിലെ അടിയന്തിര വൈദ്യസഹായം സംബന്ധിച്ചാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. ദിലീപ്കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം.അഷ്‌കര്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സെബി വര്‍ഗീസ് സ്വാഗതവും വാര്‍ഡ് മെമ്പര്‍ എം.എസ്. പ്രകാശന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!