24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kunnamkulam കര്‍ഷനാദം മാസികയുടെ വരിക്കാരെ ചേര്‍ക്കുന്നതിന്റെ കുന്നംകുളം ഏരിയ തല ഉദ്ഘാടനം നടന്നു

കര്‍ഷനാദം മാസികയുടെ വരിക്കാരെ ചേര്‍ക്കുന്നതിന്റെ കുന്നംകുളം ഏരിയ തല ഉദ്ഘാടനം നടന്നു

89

 

കര്‍ഷക സംഘം പുറത്തിക്കുന്ന, കര്‍ഷനാദം എന്ന മാസിയയുടെ വരിക്കാരെ ചേര്‍ക്കുന്നതിന്റെ കുന്നംകുളം ഏരിയ തല ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയുമായ ബി.കെ.ഹരിനാരായണന്റെ കയ്യില്‍ നിന്നും ആദ്യ വരിസംഖ്യ ഏറ്റുവാങ്ങിക്കൊണ്ട് കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് എം.ബാലാജി ഉദ്ഘാടനം നടത്തി. കരിക്കാട് പട്ടിമുറിയിലുള്ള ഹരിനാരായണന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കര്‍ഷക സംഘം കുന്നംകുളം ഏരിയ സെക്രട്ടറി കെ.ബി.ജയന്‍, വൈസ് പ്രസിഡന്റ് കെ.എഫ്. ഡേവീസ് , കമ്മിറ്റിയംഗം പി.എസ്. സന്ദീപ്, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഘോഷ് പുവ്വത്തിങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!