27.9 C
Kunnamkulam
Sunday, August 23, 2026
Home Bureaus Erumapetty കുടിവെള്ള വിതരണ വാഹനം മറിഞ്ഞ് അപകടം

കുടിവെള്ള വിതരണ വാഹനം മറിഞ്ഞ് അപകടം

41

 

എരുമപ്പെട്ടി കുട്ടഞ്ചേരിയില്‍ കുടിവെള്ള വിതരണ വാഹനം മറിഞ്ഞു. കുട്ടഞ്ചേരി നാലാം വാര്‍ഡില്‍ നെല്ലിക്കുന്ന് ഭാഗത്തേക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ പോയ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ സ്വകാര്യ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയോടെ യായിരുന്നു അപകടം. റോഡിലെ കയറ്റത്തില്‍ വലിയ കുണ്ടും കുഴികളും കാരണം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് ഉരുണ്ടു നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച് വാഹനം മറിയുകയായിരുന്നു.റോഡിന്റെ ശോചനീയാവസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തില്‍ വാഹനത്തിനും വീടിന്റെ മതിലിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

 

ADVERTISEMENT
error: Content is protected !!