കുന്നംകുളത്ത് ആംബുലന്‍സുകളും കാറുകളും കൂട്ടിയിടിച്ച് അപകടം

കുന്നംകുളത്ത് വാഹനാപകടം. മൂന്ന് ആംബുലന്‍സുകളും രണ്ട് കാറുകളുമാണ് അപകടത്തില്‍പ്പെട്ടത്. കുന്നംകുളം സൈമണ്‍ കണ്ണാശുപത്രിക്ക് സമീപമായിരുന്നു അപകടം. വട്ടംമാവ് സ്വദേശി നാരായണന്‍ കാറ് തിരിക്കുന്നതിനിടെ തൃശ്ശൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നില്‍ വരികയായിരുന്ന ആംബുലന്‍സുകളും കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ADVERTISEMENT