പുന്നയൂര്‍ക്കുളം ആല്‍ത്തറ സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. വടക്കേക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു.ഇതേതുടര്‍ന്ന് മേഖലയില്‍ വൈദ്യുതിബന്ധം തകരാറിലായി. കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു.