വടക്കേക്കാട് മണികണ്‌ഠേശ്വരത്ത് സ്‌കൂട്ടറും ഗുഡ്‌സ് പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു.
പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ സ്വദേശിനി തെക്കേപാട്ടയില്‍ 34 വയസുള്ള മിസ്‌നക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചക്ക് 12.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവതിയെ വൈലത്തൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ADVERTISEMENT