24.6 C
Kunnamkulam
Tuesday, August 4, 2026
Home Kerala സ്റ്റീൽ പാത്രത്തിൽ വച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; കൊയിലാണ്ടിയിൽ 16 വയസുകാരന് ദാരുണാന്ത്യം

സ്റ്റീൽ പാത്രത്തിൽ വച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; കൊയിലാണ്ടിയിൽ 16 വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച് 16 വയസുകാരന്‍ മരിച്ചു. കൊരയങ്ങാട് സ്വദേശി അനീഷിന്റെ മകന്‍ അദ്വൈതാണ് മരിച്ചത്. കൊരയങ്ങാട് ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിലാണ് അപകടം നടന്നത്. സ്റ്റീല്‍ പാത്രത്തില്‍ വച്ച് പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. യൂട്യൂബില്‍ കണ്ട വീഡിയോയിലെ മാതൃകയില്‍ സ്റ്റീല്‍ പാത്രത്തില്‍ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നെന്ന് പറയുന്നു. ഇതോടെ പാത്രം പൊട്ടിത്തെറിച്ച് ശരീരത്തില്‍ ചീളുകള്‍ തറച്ചുകയറുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!