33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Punnayurkulam സ്‌കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി അപകടം; അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

സ്‌കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി അപകടം; അമ്മയ്ക്കും മകള്‍ക്കും ഗുരുതര പരിക്ക്

142
(പ്രതീകാത്മക ചിത്രം)

പുന്നയൂര്‍ക്കുളത്ത് സ്‌കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടി വാഹനം മറിഞ്ഞ് അമ്മയ്ക്കും മകള്‍ക്കും പരിക്ക്. ഗുരുതര പരിക്കേറ്റ ഇരുവരേയും കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയമ്പലത്തു താമസിക്കുന്ന തേത്തയില്‍ മണികണ്ഠന്റെ ഭാര സ്മിത(43)ക്കും മകള്‍ ഉണ്ണിമായ(22)ക്കുമാണ് പരിക്ക് പറ്റിയത്.

ചൊവ്വാഴ്ച്ച വൈകീട്ട് പനന്തറ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് വെച്ചാണ് സംഭവം. അപകടത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. പരിസരത്ത് ഉണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. സ്മിതക്ക് ശരീരമാസകാലം തൊലി പോവുകയും നടക്കാന്‍ കഴിയാത്ത അവസ്ഥയുമാണ്. കാലിന് ഗുരുതര പരിക്ക് പറ്റിയ ഉണ്ണിമായക്ക് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

കൂടുതല്‍ അപകടം സംഭവിക്കുന്നതിന് മുന്‍പ് ആവശ്യമായ നടപടികള്‍ പഞ്ചായത്തധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!