പോക്‌സോ കേസില്‍ പ്രതിയ്ക്ക് 37 വര്‍ഷം കഠിന തടവും 1.25 ലക്ഷം പിഴയും ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 37 വര്‍ഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ. വാടാനപ്പള്ളി ബീച്ച് സ്വദേശി 34 വയസുള്ള തറയില്‍ ബിനീഷിനെയാണ് കുന്നംകുളം പ്രത്യേക പോക്‌സോ കോടതി ജഡ്ജ് – എസ് ലിഷ ശിക്ഷിച്ചത്. പിഴ സംഖ്യയില്‍ 50,000 രൂപ അതിജീവിതയ്ക്ക് നല്‍കുന്നതിനും വിധിയില്‍ നിര്‍ദേശമുണ്ട്. 2017 ല്‍ അതിജീവിതയുടെ അയല്‍വാസിയായിരുന്ന പ്രതി വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നും വിവാഹ വാഗ്ദാനം നല്‍കി കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടു പോകുകയും ചെയ്‌തെന്നാണ് കേസ്. അതിജീവിതയുടെ പിതാവ് വാടാനപ്പള്ളി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ADVERTISEMENT