25ന്റെ നിറവില്‍ ‘ആക്ട്‌സ്’

റോഡപകടങ്ങളില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിന് ജീവകാരുണ്യ മേഖലയില്‍ രൂപം കൊണ്ട ആക്ട്‌സ് സംഘടന 25 വര്‍ഷം പൂര്‍ത്തിയാക്കി. ആക്ട്‌സിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ഓട്ടുപാറ എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടന്ന ജില്ലാ സമ്മേളനം കെ. രാധാകൃഷ്ണന്‍ എം.പി ഉദ്ഘാടനം ചെയ്തു. ആക്ട്‌സ് ജില്ലാ വര്‍ക്കിങ്ങ് പ്രസിഡണ്ട് ടി.എ അബുബക്കര്‍ അധ്യക്ഷനായി. ആക്ട്‌സ് ജില്ലാ ജനറല്‍ സെക്രട്ടറിയും, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറുമായ എം.കെ വര്‍ഗ്ഗീസ് ആമുഖ പ്രഭാഷണം നടത്തി. പുതിയ ആംബുലന്‍സിന്റെ സമര്‍പ്പണം സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു.

ADVERTISEMENT