എരുമപ്പെട്ടി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികം ആഘോഷിച്ചു

എരുമപ്പെട്ടി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് എ.ഡി.എസ് വാര്‍ഷികം ആഘോഷിച്ചു. പ്രസിഡന്‍സി ഡിഗ്രി ക്യാമ്പസില്‍ നടന്ന ആഘോഷ പരിപാടികള്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജാനകി ദാസന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സുമന സുഗതന്‍, ഷീജ സുരേഷ്, മെമ്പര്‍മാരായ സതി മണികണ്ഠന്‍, കെ.ബി.ബബിത, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ നകുല പ്രമോദ്, സുനജ പ്രസാദ്, ഷീബ രാജേഷ്, സജിത ഷാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT