ഭീമമായ കോടതി ഫീസുകള്‍ പിന്‍വലിക്കുക ഫീസ് വര്‍ദ്ധനവ് പുന പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക്‌സ് അസോസിയേഷന്‍ ചാവക്കാട് യൂണിറ്റ് പ്രതിഷേധ ധര്‍ണ നടത്തി. ചാവക്കാട് മിനി സിവില്‍ സ്റ്റേഷനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ജോബി ഡേവിസ് ഉദ്ഘാടനം ചെയ്തു. കെഎസിഎ ചാവക്കാട് യൂണിറ്റ് പ്രസിഡന്റ് ടി. ആര്‍ അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. ലോയേഴ്‌സ് കോണ്‍ഗ്രസ് അംഗം അഡ്വ. ജോജോ ജേക്കബ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേര്‍സ് ചാവക്കാട് യൂണിറ്റ് സെക്രട്ടറി അഡ്വക്കേറ്റ് സിപി പ്രജിത്, ഭാരതീയ അഭിഭാഷക പരിക്ഷത്ത് ചാവക്കാട് യൂണിറ്റ് കണ്‍വീനര്‍ അഡ്വ. കെ നാരായണന്‍, കെഎസിഎ സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ പി വിജീഷ്, കെഎസിഎ ജില്ലാ കൗണ്‍സില്‍ മെമ്പര്‍ പി.പി രണദിവെ എന്നിവര്‍ സംസാരിച്ചു. എം ജലജാമണി, എ സുകുമാരന്‍, സി.പി ഷീല, കെ ബിനീഷ്, പി ആര്‍ ഷാജി, എം കെ മണി എന്നിവര്‍ നേതൃത്വം നല്‍കി.