വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഹ്ലന് റമളാന്‍ പ്രഭാഷണം നടത്തി. മന്നലാംക്കുന്ന് അല്‍ ഹിക്മ മസ്ജിദില്‍ നടത്തിയ പരിപാടി വിസ്ഡം ഇസ്ലാമിക്ക് ഓര്ഗനൈസേഷന് ജില്ല പ്രസിഡന്റ് കെ എം ഹൈദ്രാലി ഉദ്ഘാടനം ചെയ്തു. ഓര്ഗനൈസേഷന് മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി തിരുവത്ര അധ്യക്ഷത വഹിച്ചു. മുജീബ് കോടത്തൂര്‍, ഇബ്രാഹിം സലഫി തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. ഉസ്മാന് ബദര്‍പള്ളി, റഫീഖ് അകലാട്, ബാദുഷ ബദര്‍പള്ളി, ഹംസക്കുട്ടി മന്നലാംക്കുന്ന്, എം വി അബ്ദുല്‍ സമദ്, അലി തുടങ്ങിയവര്‍ നേതൃത്വം നല്കി.