30.8 C
Kunnamkulam
Saturday, September 26, 2026
Home Uncategorized അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് വയോജന സംഘടന ജില്ലാ സംഗമം സംഘടിപ്പിച്ചു

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് വയോജന സംഘടന ജില്ലാ സംഗമം സംഘടിപ്പിച്ചു

173

അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് വയോജന സംഘടന മജ്ലിസ് അന്‍സാറുല്ലായുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു.പള്ളിപ്പുറം മസ്ജിദുസ്സലാമില്‍ സംഘടിപ്പിച്ച സംഗമം അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം താജുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് തൃശ്ശൂര്‍ ജില്ലാ മജ്ലിസ് അന്‍സാറുല്ലാഹ് പ്രസിഡണ്ട് എം ഹബീബുല്ലാഹ് അധ്യക്ഷനായി. മുഹമ്മദുണ്ണി മുസ്ലിയാര്‍ ചേലക്കര ഖുര്‍ആന്‍ പാരായണവും നൗഷാദ് പള്ളിപ്പുറം പദ്യാലാപനവും നടത്തി.
പാലക്കാട് തൃശ്ശൂര്‍ ജില്ലാ അഹ്‌മദിയ്യാ യുവജന സംഘടന പ്രസിഡണ്ട് ഡോ. ആത്തിഫ് അഹ്‌മദ്, പള്ളിപ്പുറം അഹ്‌മദിയ്യാ മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സൈദുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു
തൃശ്ശൂര്‍ ജില്ലാ ഇന്‍ചാര്‍ജ് മൗലവി കെ ഖമറുദ്ധീന്‍ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നല്‍കി, പാലക്കാട്,തൃശ്ശൂര്‍ ജില്ലകളിലെ ആളൂര്‍ ,ചാവക്കാട്,ചേലക്കര , പള്ളിപ്പുറം, അലനല്ലൂര്‍,മുറിയക്കണ്ണി, തിരുവിഴാം കുന്ന്,മണ്ണാര്‍ക്കാട്,പാലക്കാട്,കൊടുവായൂര്‍,കാവശ്ശേരി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള പ്രാദേശിക തല മത്സരങ്ങളിലെ വിജയികള്‍ക്കും ജില്ലാ തല കായിക വൈജ്ഞാനിക മത്സരങ്ങളിലെ ജില്ലാ തല വിജയികള്‍ക്കുമുള്ള സമ്മാന വിതരണവും നടന്നു

ADVERTISEMENT
error: Content is protected !!