27.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty സ്ത്രീ സുരക്ഷാ പെന്‍ഷന്‍ അട്ടിമറി ; സി.പി.ഐ.എം പ്രതിഷേധം

സ്ത്രീ സുരക്ഷാ പെന്‍ഷന്‍ അട്ടിമറി ; സി.പി.ഐ.എം പ്രതിഷേധം

44

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ ആയിരം രൂപ നിര്‍ത്തലാക്കുകയും ക്ഷേമ പെന്‍ഷന്‍ വീട്ടിലെത്തിക്കില്ല എന്ന് തീരുമാനിക്കുകയും ചെയ്ത യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ, സി.പി.ഐ.എം പന്നിത്തടം, കടങ്ങോട് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
വെള്ളറക്കാട് പള്ളി സെന്ററില്‍ നിന്ന് ആരംഭിച്ചപ്രതിഷേധ പ്രകടനം പന്നിത്തടം സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ പൊതുയോഗം, വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം എസ്.ബസന്ത്‌ലാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം മീന സാജന്‍ അധ്യക്ഷയായി.ഏരിയ കമ്മിറ്റിയംഗങ്ങളായ പി.എസ്. പ്രസാദ്, കെ.എം.നൗഷാദ്, വെള്ളറക്കാട് ബാങ്ക് പ്രസിഡന്റ് അബ്ദുള്‍ നാസര്‍, കടങ്ങോട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ യു.വി.ഗിരീഷ്, പി.എ.ഉണ്ണികൃഷ്ണന്‍, സുഖിജ സുമേഷ്, വി.ശങ്കരനാരായണന്‍, പന്നിത്തടംലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍, കടങ്ങോട് ലോക്കല്‍ സെക്രട്ടറി സി.എച്ച്.ലാഷ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!