ചൂണ്ടല്‍ ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം നടന്നു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനകീയാസൂത്രണ പദ്ധതി പ്രകാരം വീല്‍ ചെയര്‍, വാക്കര്‍, ഹിയറിങ്ങ് എയ്ഡ് എന്നിവയുടെ വിതരണമാണ് നടന്നത്. കേച്ചേരി ഗവ. എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉപകരണങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി.
ADVERTISEMENT