ചൂണ്ടല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി

ചൂണ്ടല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി. അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ചെറുപുഷ്പം ദിനാചരണം ഉദ്ഘാടനം ചെയ്തു. നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ലിസാ പോള്‍ എയ്ഡ്‌സ് ദിന സന്ദേശം നല്‍കി. നഴ്‌സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ജെസ്ന, ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സിങ്ങ് സ്റ്റാഫ്, മറ്റു ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സംബന്ധിച്ചു. എയ്ഡ്‌സ് രോഗം എങ്ങനെ പകരുന്നു എന്നതിനെ കുറിച്ച് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനികള്‍ സ്‌കിറ്റ് അവതരണവും നടത്തി.

 

ADVERTISEMENT