ക്ഷേത്ര പുനരുദ്ധാരണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നറുക്കെടുപ്പ് നടത്തി

പുന്നയൂര്‍ ശ്രീ പാവിട്ടക്കുളങ്ങര ശിവഭദ്ര ക്ഷേത്രത്തിലെ പുനരുദ്ധാരണ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്ര സന്നിധിയില്‍ നറുക്കെടുപ്പ് നടത്തി. ക്ഷേത്രം മേല്‍ശാന്തി ശരത് നമ്പൂതിരിപ്പാട് നറുക്കെടുത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മാതൃസമിതി പ്രസിഡണ്ട് ഷീജ മോഹന്‍, സുധ മാമ്പുള്ളി, ശാന്ത ഹരിദാസന്‍, ജാനു കോര്‍മത്ത്, ചന്ദ്രിക വിജയന്‍ തുടങ്ങിയവര്‍ രണ്ടു മുതല്‍ ആറു വരെയുള്ള ഭാഗ്യശാലികള്‍ക്കായുള്ള നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനം 3 പവന്‍ സ്വര്‍ണം രണ്ടാം സമ്മാനം രണ്ടു പവന്‍ സ്വര്‍ണം മൂന്നാം സമ്മാനം ഒരു പവന്‍ എന്നിങ്ങനെയാണ് സമ്മാനം. ചടങ്ങില്‍ പ്രസിഡണ്ട് ഷീജ മോഹനന്‍ അധ്യക്ഷയായി.

ADVERTISEMENT