പഴഞ്ഞി അയിനൂര്‍ ചീനിക്കല്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ആനയൂട്ട് നടന്നു. ഞായറാഴ്ച പുലര്‍ച്ചെ 5ന് നടതുറക്കല്‍ തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, ഭക്തജനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട്, ഔഷധ കഞ്ഞി വിതരണം എന്നിവ നടന്നു. മുള്ളത്ത് ഗണപതി എന്ന കൊമ്പനാണ് ആനയൂട്ടിനെത്തിയത്. വാദ്യമേളത്തിന്റെ അകമ്പടിയോടെയായിരുന്നു ആനയൂട്ട്. കര്‍ക്കിടകം 1 മുതല്‍ 5 വരെ ഗുരുവായൂര്‍ ഭാഗവത പ്രിയന്‍ ബ്രഹ്‌മശ്രീ പി.സി.ചന്ദ്രശേഖരന്‍ ഇളയത് മാസ്റ്ററുടെ ഭക്തിപ്രഭാഷണം നടക്കും. ആഗസ്റ്റ് 11ന് ഇല്ലംനിറയും, 22 തൃപ്പുത്തരിയും ആഘോഷിക്കും, ജൂലായ് 23ന് ചൊവ്വാഴ്ച നാലമ്പല തീര്‍ത്ഥയാത്രയും ഒരുക്കിയിട്ടുണ്ട്.രാമായണ മാസാചരണത്തിന് ക്ഷേത്രം ഭരണസമിതി ഭാരവാഹികള്‍ നേതൃത്വം നല്‍കും.
Home Bureaus Perumpilavu അയിനൂര്‍ ചീനിക്കല്‍ ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ആനയൂട്ട് നടത്തി