എളവള്ളിയില്‍ ഐശ്വര്യ റോഡ് തുറന്ന് കൊടുത്തു. പഞ്ചായത്തിലെ പണ്ടറക്കാട് ഐശ്വര്യ റോഡ് കോണ്‍ക്രീറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവ് ചെയ്താണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സമീപവാസികള്‍ ഗ്രാമസഭയില്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തുക അനുവദിക്കുവാന്‍ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. റോഡിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി.മോഹനന്‍ അധ്യക്ഷനായി. പി.എം. പ്രിന്‍സ്, സിസിലി ദേവസി, കെ.ഇ.ധര്‍മ്മന്‍,ടി.എ.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.