വടക്കേകാട് അജ്മീര്‍ നഗറില്‍ അജ്മീര്‍ ഉറൂസ് നടത്തി

കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്. എസ്.എഫ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ വടക്കേകാട് അജ്മീര്‍ നഗറില്‍ അജ്മീര്‍ ഉറൂസ് നടത്തി. മാനവികതയുടെ അടയാള വാക്യവും, ഇന്ത്യന്‍ മതസൗഹൃദത്തിന്റെ ഉദാത്ത മാതൃകയുമായ സുല്‍ത്വാനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ജിശ്തിയുടെ ഉറൂസ് മുബാറക്കാണ് വിവിധ പരിപാടികളോട് കൂടി നടത്തിയത്. മൗലിദ്, ഖവാലി, ചരിത്ര പ്രഭാഷണം, പ്രാര്‍ത്ഥനാ മജ്‌ലിസ്, തബറൂക്ക് വിതരണം എന്നിവ ഉണ്ടായി. സയ്യിദ് ഫസല്‍ ഐദറൂസി മരത്തംകോട്, ശാഹിദുല്‍ ഉലമ വന്മേനാട് ഉസ്താദ്, ഐ.എം.കെ. ഫൈസി, ത്വാഹിര്‍ സഖാഫി മഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT