സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനികളായ ആരാധന, ഹേന, സൽമത്ത്, നിതാ നസ്റിൻ, ഋതുനന്ദ, സഹല,നിഫിദ, കോളേജ് ജീവനക്കാരി സക്കിയ, സ്കൂട്ടർ യാത്രികൻ ഷാജി, ലോറിയിലെ ജീവനക്കാരൻ മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ കോളേജിന്റെ ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറിലും, ലോറിയിലും ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കോളേജ് ബസിനും ലോറിക്കും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം സബ്ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Home Bureaus Perumpilavu പെരുമ്പിലാവ് അക്കിക്കാവിൽ കോളേജ് ബസ്സും ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്