അക്കിക്കാവ് – കേച്ചേരി ബൈപ്പാസ് തിങ്കളാഴ്ച്ച നാടിന് സമര്‍പ്പിക്കും. വൈകിട്ട് അഞ്ചുമണിക്ക് പന്നിത്തടം സെന്ററില്‍ നടക്കുന്ന ചടങ്ങ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അക്കിക്കാവില്‍ നിന്ന് കേച്ചേരി വരെ ഏകദേശം പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ ബിഎം,ബിസി നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം നടത്തിയിട്ടുളളത്. കോഴിക്കോട്ട് നിന്ന് എറണാംകുളത്തേയ്ക്കും തിരിച്ചും വരുന്ന വാഹനങ്ങള്‍ക്ക് കുന്നംകുളം ടൗണിലെ ഗതാഗതാ കുരിക്കില്‍ പെടാതെ സഞ്ചരിക്കാര്‍ ബൈപ്പാസ് റോഡ് ഉപകാരപ്പെടും.



