എ.കെ.പിഎ ജില്ലാ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കം

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തിന് കുന്നംകുളം ടൗണ്‍ഹാളില്‍ തുടക്കമായി. വ്യാഴാഴ്ച രാവിലെ നടന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സി ആര്‍ സന്തോഷും ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ മിനി മോണ്‍സിയും നിര്‍വഹിച്ചു. തുടര്‍ന്ന് 10 മണിക്ക് ജില്ലയിലെ 14 മേഖലയില്‍ നിന്നെത്തിയ ആയിരത്തിലധികം പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നടന്നു. ഉച്ചയ്ക്ക് 2:30ന് നടക്കുന്ന പൊതുസമ്മേളനം മുന്‍ എംപി ടി എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT