എകെടിഎ ചെമ്മന്തിട്ട യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി

ഓള്‍ കേരളാ ടൈലേഴ്‌സ് അസോസിയേഷന്‍ ചെമ്മന്തിട്ട യൂണിറ്റ് കണ്‍വെന്‍ഷന്‍ നടത്തി. പഴുന്നാന എല്‍.എച്ച് ഹാളില്‍ ഒരുക്കിയ സിന്ധു മണികണ്ഠന്‍ നഗറില്‍ നടന്ന കണ്‍വെന്‍ഷന്‍ എ.കെ.ടി.എ ജില്ലാ വൈസ് പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ ജലജ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രമ്യ അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ബിജി ജോണ്‍സണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ വിജയശ്രീ സേതുമാധവന്‍ വരവു ചെലവു കണക്കുകളും, ഏരിയ സെക്രട്ടറി ഹേമ ബാലചന്ദ്രന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഏരിയ പ്രസിഡണ്ട് മണികണ്ഠന്‍, യൂണിറ്റ് അംഗങ്ങളായ സാബിറ, ആരിഫ, നിത്യ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ചെമ്മന്തിട്ടയില്‍ സംഘടനാ യൂണിറ്റ് രൂപികരിച്ചുകൊണ്ട് സംഘടനക്ക് വേണ്ടി ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന മുന്‍ യൂണിറ്റ് സെക്രട്ടറി ഡെയ്‌സി ജോയിയെ ചടങ്ങില്‍ പൊന്നാടയണിയിച്ച്, മെമന്റോ നല്‍കി ആദരിച്ചു. ഡെയ്‌സി ജോയ് ആദരവിന് നന്ദി പ്രകാശിപ്പിച്ചു.

ADVERTISEMENT