25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ഒന്നാം കേരള സ്റ്റേറ്റ് വെറ്ററന്‍സ് അത്ലറ്റിക്‌സ് മെഗാ ചാമ്പ്യന്‍ഷിപ്പ് – 2025 ഉദ്ഘാടനം നടത്തി

ഒന്നാം കേരള സ്റ്റേറ്റ് വെറ്ററന്‍സ് അത്ലറ്റിക്‌സ് മെഗാ ചാമ്പ്യന്‍ഷിപ്പ് – 2025 ഉദ്ഘാടനം നടത്തി

വെറ്ററന്‍സ് അത്ലറ്റിക് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കുന്നംകുളത്ത് സംഘടിപ്പിക്കുന്ന ഒന്നാം കേരള സ്റ്റേറ്റ് വെറ്ററന്‍സ് അത്ലറ്റിക്‌സ് മെഗാ ചാമ്പ്യന്‍ഷിപ്പ് – 2025 ന്റെ ഉദ്ഘാടനം നടന്നു. കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സിന്തറ്റിക് അത്ലറ്റിക് ഗ്രൗണ്ടിലാണ് മീറ്റ് നടക്കുന്നത്. സ്വര്‍ഗീയ ശ്രീദേവി നഗറില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നാഗരേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വി.എ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. ഗിരീശന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി കെ.ജി.എസ്. കുമാര്‍, വി.എ.എഫ്.ഐ പ്രസിഡന്റ് ഡോ. റെങ്നാഥ, ജോയിന്റ് സെക്രട്ടറി വേണുഗോപാല്‍, ദയ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സ് എം.ഡി വി.കെ അബ്ദുള്‍ അസീസ്, ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ് ഡിജിഎം എം.പി ശ്രീകുമാര്‍, അത്ലറ്റിക് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. കെ.എസ് ഹരിദയാല്‍, അഡ്വ. റോബ്സണ്‍ പോള്‍, പി. ബാലകൃഷ്ണന്‍, തുടങ്ങിയവര്‍ സംസാരിച്ചു. 14 ജില്ലകളില്‍ നിന്നായി 30 വയസ്സിനും 100 വയസ്സിനും ഇടയിലുള്ള 500 ഓളം പുരുഷ – വനിത കായിക താരമാണ് ഇന്നലെയും ഇന്നുമായി നടക്കുന്ന അത്ലറ്റിക് മിറ്റില്‍ പങ്കെടുക്കുന്നത്.

 

ADVERTISEMENT
error: Content is protected !!