ഓള്‍ കേരള ടൈലേഴ്സ് അസോസിയേഷന്‍ കാട്ടകാമ്പാല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. പഴഞ്ഞി പാലക്കല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മറ്റി അംഗവും, ജില്ലാ വൈസ് പ്രസിഡന്റുമായ ഷൈബി ഡെയ്‌സണ്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വത്സ കൊച്ചു അധ്യക്ഷയായി. സെക്രട്ടറി അജിത യൂണിറ്റ് റിപ്പോര്‍ട്ടും, ട്രഷര്‍ റംഷീന വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. പുതിയ സെക്രട്ടറിയായി ഷീല പോള്‍സനെ തിരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി സജിത , പ്രസിഡന്റ് ലത ബാബു , കമ്മറ്റി അംഗം കെ. കൗസല്യ, വിനീത എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എന്‍.വി.സതി സ്വാഗതവും, സജിനി നന്ദിയും പറഞ്ഞു.



