എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തില്‍ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മദ്യവിരുദ്ധ ഞായര്‍ – പതാകദിനമായി ആചരിച്ചു. ഇടവക വികാരിയും സംഘടന ഡയറക്ടറുമായ ഫാദര്‍ ലിയോ പുത്തൂര്‍ കൊടികയറ്റം നിര്‍വ്വഹിച്ച് ലഹരി വിരുദ്ധ സന്ദേശം നല്‍കി. സംഘടന പ്രസിഡന്റ് റോബിന്‍ റാഫേല്‍ അന്തിക്കാട് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് മധുരപലഹാര വിതണം നടത്തി. സെക്രട്ടറി ലിജിന്‍ തോമാസ്, ബാബു മുരിങ്ങത്തേരി, എ.കെ. റാഫേല്‍ അന്തിക്കാട്, ടോമി മുരിങ്ങത്തേരി, വിന്‍സന്‍ അന്തിക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.