നഹിന്‍ജോദ് മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും കെ സി തോമുണ്ണി മെമ്മോറിയല്‍ ആന്റ് കെ ടി ജോസ് പന്തല്‍ വര്‍ക്ക്‌സ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഖിലകേരള ഔട്ട്‌ഡോര്‍ ഫ്‌ളഡ് ലൈറ്റ് മിനി കളക്ഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഞായറാഴ്ച്ച വൈകീട്ട് തുടക്കമാകും. വേലൂര്‍ ഹൈസ്‌കൂള്‍ ഗ്രൈമ്ടില്‍ വൈകീട്ട് 7 മണിക്കാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാവുക. ടൂര്‍ണമെന്റിന്റെ നോട്ടീസ് പ്രകാശനം നടത്തി. ക്ലബ് പ്രസിഡന്റ് അരുണ്‍, സാബു കുറ്റിക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നഹിന്‍ ജോദിന്റെ പിതാവിന് നല്‍കികൊണ്ട് നോട്ടീസ് പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ക്ലബ് സെക്രട്ടറി അക്ഷയ്, ട്രഷറര്‍ അഭിനവ്, ക്ലബ് രക്ഷാധികാരി വിഷ്ണു,നിധീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെയാണ് ഫുട്‌ബോള്‍ മാമാങ്കം.