ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം കുന്നംകുളം ടൗണ്‍ഹാളില്‍ 28, 29 തീയതികളില്‍. വ്യാഴാഴ്ച രാവിലെ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ സിആര്‍ സന്തോഷ് നിര്‍വഹിച്ചു. ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ മിനിമോണ്‍സി നിര്‍വഹിച്ചു. തുടര്‍ന്ന് 10 മണിക്ക് ജില്ലയിലെ 14 മേഖലയില്‍ നിന്നെത്തിയ ആയിരത്തിലധികം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രകടനവും നടന്നു. ഉച്ചയ്ക്ക് 2:30ന് നടക്കുന്ന പൊതുസമ്മേളനം മുന്‍ എംപി ടി എന്‍ പ്രതാപന്‍ ഉദ്ഘാടനം ചെയ്യും.
.
Home Bureaus Kunnamkulam ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം കുന്നംകുളം ടൗണ്‍ഹാളില്‍