ചരിത്രകാരന് കെ.എന്‍ പണിക്കരുടെ നിര്യാണത്തില്‍ ഗുരുവായൂര്‍ നഗരസഭ സര്‍വ്വകക്ഷി അനുശോചിച്ചു. നഗരസഭ മുന്‍ ചെയര്മാന് എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ. ജ്യോതിരാജ്, സ്ഥിരംസമിതി അധ്യക്ഷരായ വി. അനൂപ്, ഷാനിറെജി, ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി വിനോദ്, കെ. മോഹന്‍ദാസ്, ഇ.പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.



