പുതുശ്ശേരി സെന്റ് ഫ്രാന്‍സിസ് എല്‍.പി.സ്കൂളിലെ 1969-70 കാലഘട്ടത്തിലെ നാലാം ക്ലാസ് ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും, അധ്യാപകരെ ആദരിക്കലും നടന്നു. പുതുശ്ശേരി ഐക്യആര്ട്ട് ഫാം കൂത്തമ്പലത്തില്‍ ‘ബാല്യകാല സ്മരണകള്‍’ എന്ന പേരില്‍ നടന്ന ആദരചടങ്ങ് റിട്ട. അധ്യാപകന് സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ പൂര്‍വ്വ അധ്യാപകരായ റോസ, സരോജിനി, സുകുമാരന്‍ മാസ്റ്റര്‍, അബൂബക്കര്‍ അമ്പലത്തില്‍, ടോപ് സിംഗര്‍ റിയാലിറ്റി ഷോ ഫെയിം പ്രാര്‍ത്ഥനാ ജയപ്രകാശ് എന്നിവരെ ഉപഹാരം നല്കി ആദരിച്ചു.
മധു അധ്യക്ഷനായ ചടങ്ങില്‍ ജനാര്ദ്ദനന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.എ. കൃഷ്ണന്, റോസ, സരോജിനി തുടങ്ങിയവര്‍ സംസാരിച്ചു. പൊതുയോഗത്തിന് ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. ശേഷം ഓണസദ്യയും ഉണ്ടായിരുന്നു.