24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

80

ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പ്രിന്‍സിപ്പാള്‍ ഫാ.ഹെബിക് എടപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് പ്രതിനിധികളായ വി.എഫ്. ജയ, കെ.ജെ.പീറ്റര്‍,പി.വി. ജോജു, എന്നിവരും പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധികളായ ജോമി ജോണ്‍സന്‍, ടീന എഡ്വിന്‍ തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നല്‍കി. 2000 മുതലുള്ള വിവിധ ബാച്ചിലെ നൂറോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമത്തില്‍ പങ്കെടുത്തു. പഴയ സൗഹൃദങ്ങള്‍ പുതുക്കിയും സ്‌കൂള്‍ ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെച്ചുമാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നത്. വിവിധ ബാച്ചുകളുടെ സംഗമങ്ങള്‍ക്കൊപ്പം എല്ലാ വര്‍ഷവും പൂര്‍വ്വ വിദ്യാര്‍ത്ഥി വാര്‍ഷിക സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചു. സ്‌കൂളിന്റെ വളര്‍ച്ചയ്ക്കും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും,20 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!