പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് നേടിയ അലി പഷ്ണത്തയിലിനെ ചമ്മനൂര്‍ മെക് സെവന്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌നേഹദരവ് നല്‍കി. മെക് 7 വൈസ് ചെയര്‍മാന്‍ ഹുസൈന്‍ ചെറുവത്തൂര്‍ ആമുഖ ഭാഷണം നടത്തി. പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ ജാനകി, മെക് 7 ട്രഷറര്‍ അസ്ലം കൊച്ചന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ക്ലബ് ഭാരവാഹികളായ നാസര്‍ കുന്നത്തുവളപ്പില്‍, ശരീഫ് പാണ്ടോത്തയില്‍, ഫാരിഷ്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മെക് 7 ചീഫ് കോര്‍ഡിനേറ്റര്‍ കുഞ്ഞിമുഹമ്മദ് വീട്ടിപ്പറമ്പില്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം ശംസുദ്ധീന്‍ നന്ദിയും പറഞ്ഞു.



