28.8 C
Kunnamkulam
Monday, August 24, 2026
Home CCTV Desk വര്‍ണ്ണാഭമായി സിസിടിവി ഓണാഘോഷം

വര്‍ണ്ണാഭമായി സിസിടിവി ഓണാഘോഷം

38

സിസിടിവിയിലെ ഓണാഘോഷം വര്‍ണ്ണാഭമായി. രാവിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ തീര്‍ത്ത മനോഹരമായ പൂക്കളത്തിന് മുന്നില്‍ മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജോണ്‍സണ്‍ നിലവിളക്കില്‍ ആദ്യതിരിതെളിയിച്ചതോടെ ആഘോഷത്തിന് തുടക്കമായി. സിസിടിവി ചെയര്‍മാന്‍ കെ.ആര്‍.അനന്തരാമന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എം.എഡ്‌വിന്‍, ജനറല്‍ മാനേജര്‍ പി.ഡി.സേവിയര്‍, ,സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി.എസ്. ടോണി എന്നിവരും തിരി തെളിയിച്ചു. തുടര്‍ന്ന് ചേര്‍ന്ന ഓണാഘോഷ ചടങ്ങ് മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.ആര്‍.അനന്തരാമന്‍ അധ്യക്ഷനായി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറിയും, നിലവില്‍ ടേണിംഗ് മാനേജിംഗ് ഡയറക്ടറുമായ കെ.വി.രാജന്‍ മുഖ്യാതിഥിയായി.ഡയറക്ടര്‍മാരായ കെ.എം.എഡ്‌വിന്‍, കെ.സി.ജോസ്, കേബിള്‍ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം മേഖല സെക്രട്ടറി കെ.മണികണ്ഠന്‍, സിസിടിവി ജനറല്‍ മാനേജര്‍ പി.ഡി.സേവിയര്‍, ,സീനിയര്‍ ന്യൂസ് എഡിറ്റര്‍ പി.എസ്. ടോണി, ന്യൂസ് എഡിറ്റര്‍മാരായ രമ്യ സനില്‍, നിഷ നവീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കൈകൊട്ടികളി ഉള്‍പ്പെടെ ജീവനക്കാരുടെ വിവിധ കലാപരിപാടികളും, വിവിധി മത്സരങ്ങളും ഉണ്ടായി.വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഡയറക്ടര്‍മാരായ പി.എം.സോമന്‍, ഷാജി വി.ജോസ്, സുരേഷ് സി.എസ്., എന്‍.വി.അബ്ദുസമദ്, വിജു സി.ഐ., പോള്‍ ജേക്കബ്ബ് സി, വി.കെ.പ്രമോദ്കുമാര്‍, ബാബു പോള്‍ തുടങ്ങിയവരും, കബിള്‍ടിവി ഓപ്പറേറ്റര്‍മാരും, സിസിടിവി ജീവനക്കാരും പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!