കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയും, കൂനംമൂച്ചി കൂത്തൂര്‍ വീട്ടില്‍ ആന്റണി ഭാര്യ പുഷ്പ എന്നിവരാണ് മരിച്ചത്. കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെ ഉടനെ യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആന്റണിയും പുഷ്പയും സഞ്ചരിച്ച കാറാണ് ആംബുലന്‍സുമായി കൂട്ടിയിടിച്ചത്. എറണാകുളത്തെ കിന്റര്‍ ഹോസ്പിറ്റലില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സും കുന്നംകുളത്തു നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.