25.4 C
Kunnamkulam
Saturday, August 1, 2026
Home Bureaus Kechery എന്‍എസ്എസിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് നേടി അമീന്‍ അസ്‌ലം

എന്‍എസ്എസിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് നേടി അമീന്‍ അസ്‌ലം

കേച്ചേരി എം.ഐ.സി. അല്‍അമീന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ 2023 – 2025 കാലയളവിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡിന് പ്ലസ്ടു വിദ്യാര്‍ത്ഥി അമീന്‍ അസ്‌ലം അര്‍ഹനായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് പി.എ. സാദിഖില്‍ നിന്നും അമീന്‍ അസ്‌ലം പുരസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണബോധവും നേതൃപാടവു, കാര്‍ഷിക മേഖലയിലുള്ള അഭിരുചിയുമാണ് അമീന്‍ അസ്‌ലമിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2024ല്‍ ചൂണ്ടല്‍പഞ്ചായത്തിന്റെ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള അവാര്‍ഡും ഈ വിദ്യാര്‍ത്ഥിക്ക് ലഭിച്ചിരുന്നു. കേച്ചേരി പട്ടിക്കര കരിപ്പാങ്കുളം ഷാജി-സല്‍മ ദമ്പതികളുടെ മകനാണ്.

ADVERTISEMENT
error: Content is protected !!