പഴഞ്ഞി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍ റെഡ് ക്രോസിന്റൈ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.പിടിഎ പ്രസിഡണ്ട് സാബു ഐന്നൂര്‍ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രധാന അധ്യാപിക മേഴ്‌സി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജെ.ആര്‍.സി. കൗണ്‍സിലര്‍ പി.കെ.അബൂബക്കര്‍, ജെ.ആര്‍.സി. കേ ഡറ്റുകളായ സജില്‍, നിധിന്‍, മാര്‍ട്ടിന്‍, ഹിജാസ്, ആരോണ്‍ കെ.ബൈജു ,അലീന മോള്‍, രഗന രതീഷ്, ശീതള്‍, ഹരിചന്ദന, അധ്യാപകരായ സൗജ്യ, രശ്മി, ബബിത എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu പഴഞ്ഞി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു