അണ്ടത്തോട് തീരദേശ കടല്‍ഭിത്തി നിര്‍മ്മാണം; കല്ലുമായി വന്ന ലോറി തടഞ്ഞു

അണ്ടത്തോട് തീരദേശ കടല്‍ഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കല്ലുമായി വന്ന ലോറി ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇതിനെതിരെ ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനകീയ സമരസമിതി പ്രവര്‍ത്തകരുടെ നീക്കത്തെ തടഞ്ഞത് പ്രദേശത്ത് സംഘര്‍ഷാവസ്ഥക്കിടയാക്കി. കൂടുതല്‍ പോലീസ് എത്തിയാണ് ചേരിതിരിഞ്ഞുള്ള തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം കണ്ടത്.

ADVERTISEMENT