തൃശൂര്‍ അതിരൂപത മെത്രാപോലിത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇടയ സന്ദര്‍ശനം നടത്തി

തൃശൂര്‍ അതിരൂപത മെത്രാപോലിത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് വെള്ളാറ്റഞ്ഞൂര്‍ പരിശുദ്ധ ഫാത്തിമ മാത ദേവാലയത്തില്‍ ഇടയ സന്ദര്‍ശനം നടത്തി. ചെമ്മന്‍ചിറ പിയാത്ത കോര്‍ണറില്‍ നിന്നും ബൈക്കുകളുടെ അകമ്പടിയോടെ പിതാവിന് സ്വീകരണം നല്കി ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്ന് 8 മണിക്ക് നടന്ന വിശുദ്ധ കുര്‍ബാനക്കു ശേഷം സെമിത്തേരിയില്‍ മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന, ഒപ്പീസ് എന്നിവ നടന്നു. ഇടവകയിലെ എല്ലാ കുടുബ യൂണിറ്റുകളുടെയും മീറ്റിങ്ങുകള്‍, പ്രതിനിധിയോഗം , യൂണിറ്റ് കുടുബ സംഗമത്തില്‍ പങ്കെടുക്കല്‍ എന്നിവക്കു ശേഷം ഇടവകയിലെ രോഗികളെ സന്ദര്‍ശനം നടത്തി. ഇടവക വികാരി ഫാ:സൈമണ്‍ തേര്‍മഠം, കൈക്കാരമാരായ ജോസ് പൊറത്തൂര്‍, റിന്‍സണ്‍ മുരിങ്ങാത്തേരി , ജോസഫ് പഴങ്കന്‍, സേവ്യര്‍ കുറ്റിക്കാട്ട്, ഇടയശ സന്ദര്‍ശനത്തിലെ കണ്‍വീനര്‍ ജോളി കൊള്ളന്നൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

ADVERTISEMENT