തൃശൂര്‍ ജില്ല സബ് ജൂനിയര്‍, കിഡിസ് വിഭാഗം തായ്‌ഖൊണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ ചിറമനേങ്ങാട് കോണ്‍കോഡ് സ്‌കൂള്‍ ചാമ്പ്യന്മാരായി. ചാവക്കാട് വെച്ച് നടന്ന മത്സരത്തില്‍ വിവിധ ക്ലബ്ബുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നുമായി 200 പരം തായ്‌ഖൊണ്‍ഡോ താരങ്ങള്‍ പങ്കെടുത്തു. രാജ്യാന്തര പരിശീലകനും റഫറിയുമായ ബഷീര്‍ താമരത്താണ് കോണ്‍കോഡ് സ്‌കൂളിലെ തായ്‌ഖൊണ്‍ഡോ പരിശീലകന്‍.
ADVERTISEMENT